മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രമാണ് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം. ആര്‍ദ്രം പദ്ധതിയിലും എംഎല്‍എ ഫണ്ടിലും ഉള്‍പ്പെടുത്തി നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കിടത്തി ചികിത്സ ഇതുവരെ ഇവിടെ ആരംഭിച്ചിട്ടില്ല. ഒട്ടേറെ ജനങ്ങള്‍ ആശ്രയിക്കുന്ന കുന്ദമംഗലം സിറ്റിയിലെ മികച്ച ആശുപത്രി ആയിട്ടും ഇവിടെ കിടത്തി ചികിത്സ ആരംഭിക്കാത്തതില്‍ ജനങ്ങള്‍ക്ക് വലിയ പരാതിയുണ്ട്. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വരെ കിടത്തി ചികിത്സ ഉള്ളപ്പോള്‍ കുന്ദമംഗലം പോലെ ഒരു വലിയ സിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന് കുറഞ്ഞത് ഒരു 10 കിടക്കകള്‍ എങ്കിലും അനുവദിച്ച് കിടത്തി ചികിത്സ ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
രാഷ്ട്രീയക്കാര്‍ വിഷയത്തില്‍ ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല എന്നും ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം പ്രഹസനങ്ങള്‍ മാത്രമാണ്. അതിനാല്‍ ഗൗരവപരമായി വിഷയത്തെ എടുക്കണമെന്ന് കുന്ദമംഗലം ഡെവലപ്മെന്റ് കമ്മറ്റി സെക്രട്ടറി എം.കെ.ഇമ്പിച്ചിക്കോയ പറഞ്ഞു.
നിലവില്‍ ആശുപത്രിയില്‍ ഒരോ പദ്ധതി പ്രകാരം ഉണ്ടാക്കിയ ബില്‍ഡിങ്ങും പല സ്ഥലങ്ങളിലായാണ്. ബെഡ് ഇടാനുള്ള സൗകര്യം ഇല്ല എന്നതാണ് ഇത് പ്രാവര്ത്തികമാകാത്തതിലുള്ള കാരണം. പിടിഎ റഹീം എംഎല്‍എ നേരത്തെ ഇതിനായി ആസ്ഥ്ി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാ കാര്യങ്ങള്‍ ചെയ്യാന്‍ ഗ്രാമപഞ്ചായത്തും ഒരുക്കമാണ്. നിരവധി കെട്ടിടങ്ങള്‍ അനാവശ്യമായി കിടക്കുന്നുണ്ട്. എന്നാല്‍ കിടത്തി ചികിത്സ സാധ്യമാകണമെങ്കില്‍ പുതിയ കെട്ടിടംതന്നെ വേണം, ഇത് സാധ്യമായാല്‍ ഡോക്ടര്‍മാര്‍ സന്നദ്ധമാണെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ എത്രയും പെട്ടന്ന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

