
കൊറോണ കാലത്തും പതിവ് സഹായങ്ങളില്‍ മാറ്റം വരുത്താതെ പാലക്കല്‍ പെട്രോള്‍ ഗ്രൂപ്പ്. കൊറോണ ലോക്ഡൗണില്‍ എല്ലാവരും പണത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും വിഷമിക്കുന്ന സമയത്ത് അഞ്ഞൂറോളം പേര്‍ക്ക് പാലക്കല്‍ പെട്രോള്‍ ഗ്രൂപ്പ് വിഷു കിറ്റ് വിതരണം ചെയ്തു. ലോക്ഡൗണ്‍ ആയതിനാല്‍ ചെറിയ തരത്തില്‍ നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പാലക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പാലക്കല്‍ അബൂബക്കര്‍, ഒളോങ്ങള്‍ ഉസ്സൈന്‍, ഖലീജ് കോയ, എം.വി വിജയന്‍, ഡയറക്ടർപാലക്കല്‍ അഹമ്മദ് കബീര്‍,കെ.എം ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
30 കിലോ അരിയും പഞ്ചസാര, ചായപ്പൊടി മല്ലിപ്പൊടി, മുളക്‌പൊടി തുടങ്ങി പലവ്യഞ്ജന സാധനങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. എല്ലാ വര്‍ഷവും പാലക്കല്‍ ഗ്രൂപ്പ് കിറ്റ് വിതരണം നടത്താറുണ്ട്. സാധാരണ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു കിറ്റ് വിതരണം നടത്താറുള്ളത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് കിറ്റ് വീടുകളില്‍ നേരിട്ടെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുക്കം ഭാഗത്തും ഇതേപോലെ അഞ്ഞൂറിലതികം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തിരുന്നു.
സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലക്കല്‍ ഗ്രൂപ്പ് ഇത്തവണ ലോക്ഡൗണ്‍ സഹായമായികൂടിയാണ് പ്രവര്‍ത്തനം നടത്തുന്നത്. നേരത്തെ മെഡിക്കല്‍ കോളേജിലും മറ്റും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പാലക്കല്‍ അബൂബക്കര്‍ നല്‍കിയിരുന്നു. പെരുന്നാള്‍, ഓണം തുടങ്ങി എല്ലാ പരിപാടികള്‍ക്കും ഈ സേവനം നടത്താറുണ്ട്.

