കോഴിക്കോട് : കൊറോണ ജാഗ്രതയുടെ ഭാഗമായി സ്കൂളുകൾ അടിച്ചിട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക- അനധ്യാപകർക്ക് സർക്കാർ പ്രത്യേക സഹായം അനുവദിക്കണമെന്ന് പ്രൈവറ്റ് മാനേജ്‍മെന്റ് സ്കൂൾസ് അസോസിഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ, ജനറൽ സെക്രട്ടറി പി കെ മുരളീധരമേനോൻ എന്നിവർ ആവശ്യപ്പെട്ടു.
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം മാനേജ്മെന്റും. കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഫീസ് മാത്രമാണ് വരുമാനമാർഗം. സ്കൂളുകൾ പെടുന്നനെ അടച്ചത് കാരണം പല സ്കൂളുകൾക്കും ഫീസ് പിരിഞ്ഞുകിട്ടാനുണ്ട്. ഈ സാഹചര്യത്തിൽ മാർച്ചിലെയും തുടർ മാസങ്ങളിലെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സാധിക്കാതെ വന്നിരിക്കുകയാണ്. സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും സർക്കാർ പ്രത്യേകം ആനുകൂല്യങ്ങളോ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളോ പ്രഖ്യാപിക്കണാമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
രോഗ പ്രതിരോധ മുൻകരുതൽ നടപടിയുമായി സ്കൂൾ മാനേജ്‍മെന്റും ജീവനക്കാരും പൂർണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

