Trending

സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെയും സാഹചര്യങ്ങളെയും സിനിമ എന്ന മാധ്യമം എങ്ങനെ സ്വാധീനിക്കുന്നു, പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥകളെ എങ്ങനെ സിനിമയിലൂടെ അവതരിപ്പിക്കാം തുടങ്ങി കാണികളെ ചിന്തിപ്പിക്കുകയും ച‍ർച്ച ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംവാദമായി 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസത്തെ മീറ്റ് ദ ഡയറക്ടർ .

സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട ഒരുപാട് വിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ച‍‍ർച്ചയിൽ പങ്കെടുത്തവ‍ർ പറഞ്ഞു. വർഗവിവേചനവും സ്വത്വപ്രതിസന്ധിയും നേരിടുന്ന മനുഷ്യരുടെ കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐ എഫ് എഫ് കെ പോലുള്ള മേളകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ച‍ർച്ചയിൽ അഭിപ്രായമുയ‍ർന്നു.

മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ ജയൻ ചെറിയാൻ(റിഥം ഓഫ് ദമാം), ശിവരഞ്ജിനി ജെ.(വിക്ടോറിയ), അഭിലാഷ് ശർമ്മ (സ്വാഹാ), മൈക്കിൾ ടെയ്ലർ ജാക്സൺ (അണ്ടർഗ്രൗണ്ട് ഓറഞ്ച് ), ആരണ്യ സഹായ്( ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ), റാം റെഡ്‌ഡി ( ദി ഫേബിൾ), ഡോ. അഭിലാഷ് ബാബു (മാറുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ), പ്രൊഡക്ഷൻ ഡിസൈനറായ നതാലിയ ഗെയ്‌സ്( ദി ഹൈപ്പെർബോറിയൻസ് ) എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!