Trending

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്;30 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും

നാളെ നാഗ്പൂരിലെ നിയമസഭയിൽ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. . 30 മന്ത്രിമാരെങ്കിലും ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് സൂചന. നാഗ്പുർ രാജ്‌ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാഗ്പുരിൽ മന്ത്രിമാർക്ക് താമസിക്കാൻ വസതികൾ ഒരുക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു.ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കിൽ റവന്യുവകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ. പി.ക്ക് 20 മന്ത്രിമാരേയും ശിവസേനയ്ക്ക് 12 മന്ത്രിമാരേയും അജിത് പവാറിന് 10 മന്ത്രിമാരേയും ലഭിക്കും. ആദ്യഘട്ടത്തിൽ 30 മന്ത്രിമാർ മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. പിന്നീട് രണ്ടാംഘട്ട വികസനം നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!