Trending

മഴയിൽ മുങ്ങി മദിരാശി; തെക്കൻ തമിഴ്നാട്ടിലെ ശക്തമായ മഴയെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രത നിർദേശം, ജലസംഭരണികൾ തുറന്നുവിട്ടു

ചെന്നൈ: മന്നാർ കടലിടുക്കിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം കാരണം തെക്കേ ഇന്ത്യയിൽ ഡിസംബർ 16 വരെ മഴ മുന്നറിയിപ്പ്. തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണ്. ജലസംഭരണികൾ തുറന്നതോടെ ജാഗ്രതയിലാണ് ചെന്നൈയും സമീപ ജില്ലകളുംതെക്കൻ തമിഴ്നാട്ടിലെ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുച്ചേരി തുടങ്ങി നിരവധി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ നൂറോളം സ്ഥലങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞു. കൊടൈക്കനാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴ കാരണം വിജനമാണ്. ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് 1000 ക്യുസെക്സ് വെള്ളവും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്സും തുറന്നുവിടുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!