Trending

മാഹിൻ ഹാജിക്ക് തേങ്ങലോടെ വിട!

പഴയ തലമുറയിലെ ശേഷിക്കുന്ന കണ്ണികളിലൊന്നു കൂടി അറ്റുവീണു. ബാലുശ്ശേരിയും പരിസരവുമായിരുന്നു മാഹിൻ മാഷിന്റെ പ്രവർത്തന തട്ടകമെങ്കിലും കേരളത്തിലുട നീളം തന്റെ മദ്യവിരുദ്ധ പ്രവർത്തന മികവിലൂടെ സ്നേഹ ബഹുമാനങ്ങളുടെ വേരുകളാഴ്ത്തിയ ഒര പൂർവ്വ വ്യക്തിത്വമായിരുന്നു ഇന്നു പുലർച്ചെ ദൈവത്തിന്റെ വിളിക്ക് തന്റെ എഴുപത്തി എട്ടാമത്തെ വയസ്സിൽ ഉത്തരം നൽകിയ നേരോത്ത് വീട്ടിൽ മായിൻ ഹാജി.
സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച ഹാജി പരിണതപ്രജ്ഞനായ ഒരു സ്വർണ്ണ കച്ചവടക്കാരൻ കൂടിയായിരുന്നുവെന്ന് പലർക്കും അറിയില്ല. അദ്ധ്യാപനരംഗത്തും , കച്ചവടരംഗത്തും ധാർമിക മൂല്യങ്ങൾക്ക് കാവൽ നിന്ന മാഹിൻ  നേരോത്ത് പിന്നീട് സജീവ രാഷ്ട്രീയ രംഗത്തേക്ക് വെൽഫെയർ പാർട്ടിയി ലൂ ടെ രംഗത്ത് വരുന്നതും ഈ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് തന്നെയാണ്. മരണപ്പെടുമ്പോൾ അദ്ധേഹം വെൽഫെയർ പാർട്ടിയുടെ കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് കുടിയായിരുന്നു.
നല്ലൊരു വായനക്കാരനായിരുന്നു അദ്ദേഹം. ഒടുവിലായി സയ്യിദ് ഖുത്ബിന്റെ ‘ഖുർആന്റെ തണൽ’ എന്ന ആറുവാല്യങ്ങളുള്ള മലായാള വ്യാഖ്യാന ഗ്രന്ഥമായിരുന്നു വായിക്കാനെടുത്തിരുന്നത്.

അദ്ദേഹത്തിന്റെ സ്വന്തം പരിശ്രമത്താലാണ്  ന” വോത്ഥാനം” മാസിക പിറക്കുന്നത് . Dr പി.കെ. പോക്കറിന്റെ ഉപദേശനിർദ്ധേശങ്ങളോടെ പ്രസിദ്ധീകരിച്ചു വരുന്ന നവോത്ഥാനം സമകാലിക സംഭവ വികാസങ്ങൾക്കും പ്രവാസ രചനകൾക്കും ഊന്നൽ നല്കിയാണ് പ്രസിദ്ധീകരിച്ചു വരുന്നത്. അദ്ധേഹം തന്നെ ആയിരുന്നു അതിന്റെ പ്രധാന പത്രാധിപരും . പി.സി ഭാസ്കരൻ , അബ്ദു ശിവപുരം, അബ്ദുല്ലക്കോയ, കണ്ണങ്കടവ്, ടി.പി. സിദ്ധീഖ് തുടങ്ങിയവർ ഈ പ്രസിദ്ധീകരണത്തിന്റെപിന്നിൽ പ്രവർത്തിക്കുന്നു. “മദ്യമുക്തി സാധ്യമാണ്” എന്നതാണ് അദ്ധേഹത്തിന്റെ ശ്രദ്ധേയമായ കൃതി. കൂടാതെ മദ്യവും, ലഹരിയും കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന ദുരന്തങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് ഒര് പാട് ലഘുലേഖകളും അദ്ധേഹത്തിന്റെതായുണ്ട്

കോഴിക്കോട് മാനാഞ്ചിറ സ്കയറി നടന്ന മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല നിരാഹാര സമത്തിൽ അന്ന് ഞാനും ഇയ്യചേരി കുഞ്ഞികൃഷ്ണൻ മാഷ്, രവീന്ദ്രൻ മാഷ്, ചിന്നമ്മ ടീച്ചർ, പപ്പൻ കണ്ണാറ്റി, ഭരതൻ പുത്തുർ വട്ടം, ഷാലു പന്തീരാങ്കാവ് തുടങ്ങിയവർ നിരാഹാര സമരം സംഘടിപ്പിച്ചതും. അന്ന് 48 മണിക്കൂർ നിരാഹാരം കിടന്ന എനിക്കും മറ്റ് അംഗങ്ങൾക്കും അന്ന് മാഷെ പ്രസംഗം ആവേശമാലി മാറിയിരുന്നു. അന്ന് ആ സമരത്തിന് പകർന്ന് തന്ന സംസാരിച്ച മാഹിൻ മാസ്റ്ററുടെ സംസാരം അതിലെ നർമ്മവും ഓർമ്മയിൽ ഉണ്ട്.                 സിബ്ഗത്തുള്ളകുന്ദമംഗലംAttachments area

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!