Trending

ജില്ല കലോത്സവത്തിൽ നിന്നും മുക്കം ഹയർ സെക്കണ്ടറി സ്കൂളിന്റെ ചവിട്ടു നാടകം സംസ്ഥാനതലത്തിലേക്ക്

ഉപജില്ല കലോത്സവത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുക്കം ഹയർ സെക്കണ്ടറി സ്കൂളിന്റെ ചവിട്ടു നാടകം.സഞ്ചന,ആർദ്ര,ഫസ്ന,ലിയാന്റ പോൾ, ജിഗിന മഞ്ജിമ,അർച്ചന,അൽക്ക,അജുന,ആദില എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്ന കുട്ടികൾ.റോമരാജ്യം ഭരിക്കും കാരിനൂസ് രാജാവിന്റെ കൊട്ടാരം. പരിവാരങ്ങൾ രാജാവിനെ പുകഴ്ത്തി പാടുന്നു. ശേഷം കൊട്ടാരത്തിലേക്ക് പടത്തലവനായ സെബസ്ത്യാനോസ് പ്രവേശിക്കുന്നു. നർബോനയിൽ വസിക്കുന്ന തന്റെ മാതാപിതാക്കളെ കണ്ടുവരുവാനുള്ള അനുവാദം ചോദിക്കുന്നു. രാജാവിൽ നിന്നും അനുവാദം ലഭിച്ച സെബസ്ത്യാനോസ് നർബോനയിലേക്ക് യാത്രയാകുന്നു. പാലസ്തീൻ രാജ്യം ഭരിക്കുന്ന ഡയോക്ലീഷൻ ചക്രവർത്തിയുടെ കൊട്ടാരം. സെബസ്ത്യാനോസ് പോയ തക്കം നോക്കി കാരിനൂസ് രാജാവിനെ വധിച്ചു രാജ്യം കീഴടക്കാൻ ഡയോക്ലീഷ്യസ് തീരുമാനിക്കുന്നു. റോമാ രാജ്യത്തെത്തിയ ഡയോക്ലീഷ്യനും പരിവാരങ്ങളും യുദ്ധത്തിലൂടെ കാരിനൂസിനെ വധിച്ച് രാജ്യം കൈക്കലാക്കുന്നു. ഇതൊന്നുമറിയാതെ മാതാപിതാക്കളെ കണ്ട് സെവസ്ത്യാനോസ് കൊട്ടാരത്തിൽ എത്തുന്നു.കൊട്ടാരത്തിൽ ഡയോക്‌ളീഷനെ കണ്ട സെബാസ്ത്യാനോസ് കാര്യമറിയാതെ നിൽക്കുന്ന സമയം സെബാസ്ത്യാനോസിനെ വധിക്കുക എന്ന തീരുമാനത്തോടെ തന്റെ പടവീരനെ ദ്വന്ദയുദ്ധത്തിലൂടെ പരാജയപ്പെടുത്തിയാൽ പടവീരനായി വാഴിക്കാം എന്ന് പറയുന്നു….ഈശ്വര വിശ്വാസിയായ സെബാസ്ത്യനോസ് പ്രാർത്ഥനയോടെ പടവീരനുമായി യുദ്ധത്തിൽ ഏർപ്പെടുകയും വിജയിക്കുകയും ചെയ്യുന്നു.. വാക്ക് പാലിക്കാൻ വേണ്ടി ഡയോക്ളീഷെസ് സെബാസ്ത്യാനോസിനെ പടത്തലവനായി വാഴിക്കുന്നു. ഇതായിരുന്നു ചവിട്ട് നാടകത്തിന്റെ പ്രമേയം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!