Trending

കാട്ടാനയെ തിരയുന്നതിനിടെ അപ്രതീക്ഷിതമായി മുളങ്കാട്ടിൽ നിന്നും ആനയുടെ ആക്രമണം; വനപാലകന് പരിക്കേറ്റു

കൃഷി നശിപ്പിച്ച കാട്ടാനയെ തിരയുന്നതിനിടെ ആനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നാണ് സംഭവം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും കാട്ടാന ഈ മേഖലയിൽ കൃഷി നശിപ്പിച്ചിരുന്നു.വൻതോതിൽ കൃഷി നശിപ്പിക്കപ്പട്ടതോടെ നാട്ടുകാരും ഏറെ ദുരിതത്തിലായി. ഇതോടെ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്താൻ തുടങ്ങിയത്. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ വെള്ളിമുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തെരയുന്നതിനിടെ മുളങ്കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഹരീഷിന് ഇടതു കാലിനും ഇടതുകണ്ണിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!