Trending

കൊല്ലം കുന്നത്തൂരിൽ സ്കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്; കുട്ടിയെ രക്ഷപ്പെടുത്തിയത് സ്കൂൾ ജീവനക്കാരൻ

കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ കുട്ടിയെ സ്കൂൾ ജീവനക്കാരനാണ് രക്ഷപ്പെടുത്തിയത്. തലയ്ക്ക് ഉൾപ്പടെ പരുക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാൽവഴുതി വീഴുകയായിരുന്നു. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വാർത്തയായതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. സ്കൂളിൽ എ ഇ ഒ നടത്തിയ പരിശോധനയിൽ കിണറ്റിൻ്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി. ഡിഒയ്ക്കും, ഡിഡിഇ യ്ക്കും റിപ്പോർട്ട് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!