Trending

പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടും, ആരു വിചാരിച്ചാലും സി പി എമ്മിനെ തോൽപ്പിക്കാനാകില്ല- ഇ പി ജയരാജൻ

പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ആരു വിചാരിച്ചാലും സി പി എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്നാണ് വിവരം. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. നിലവിൽ ഇപിയെ വിശ്വസിക്കുന്നുവെന്നാണ് സിപിഎം പ്രതികരണം. ഇപി വക്കീൽ നോട്ടീസ് അയച്ചിട്ടും വിഷയത്തിൽ ഡിസി ബുക്ക്സ് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.അതേ സമയം വിവാദങ്ങൾക്കിടെ ഇപി ഇന്ന് പാലക്കാട്ടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. പി സരിനായി വോട്ട് തേടിയാണ് ഇ പി എത്തുന്നത്. വൈകിട്ട് 5 നാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!