Trending

കെ എൻ എം സമാധാന സമ്മേളനം12 ന് കോഴിക്കോട്ട്;മദീന ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ ഉദ്ഘാടനം ചെയ്യും

ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12 നു ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് കെ എൻ എം നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മദീന ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മനോഹരമായ ഖുർആൻ പാരായണം കൊണ്ടും ഉൾക്കനമുള്ള പ്രഭാഷണങ്ങൾ കൊണ്ടും ലോക ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം ഡോ അബ്ദുല്ല അൽ ബുഅയ്ജാൻവർഗ്ഗീയ വിഭാഗീയ
ചിന്തകൾക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
കടപ്പുറത്ത് നടക്കുന്ന മഗ്‌രിബ് നമസ്കാരത്തിന് ഇമാം നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
സമ്മേളനത്തിൽമന്ത്രി വി അബ്ദുറഹമാൻ, ടി പി അബ്ദുല്ല കോയ മദനി,എം മുഹമ്മദ് മദനി,പി കെകുഞ്ഞാലിക്കുട്ടി,എം കെ. രാഘവൻ എം പി,ഇ ടി മുഹമ്മദ് ബഷീർ എം പി,പി വി അബ്ദുൽ വഹാബ്എംപി,അഹ്മദ് ദേവർകോവിൽ എം എൽ എ,ഡോ ഫസൽ ഗഫൂർനൂർ മുഹമ്മദ് നൂർഷപി കെ അഹ്മദ് സാഹിബ്,ഡോ.ഹുസൈൻ മടവൂർ എന്നിവർ പ്രസംഗിക്കും.ഇൻഡ്യ സന്ദർശിക്കുന്ന മദീന ഇമാം വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കും.
14 നു വെള്ളിയാഴ്ച എറണാകുളം വൈറ്റില സലഫി കോംപ്ലക്‌സിൽ ജുമുഅക്ക് നേതൃത്വം നൽകും.
ഡൽഹിയിൽ എത്തുന്ന മദീന ഇമാം 9 നു ശനിയാഴ്ച ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ആൾ ഇൻഡ്യ അഹ്‌ലെ ഹദീസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!