ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ട് വന്നെന്ന് ആരോപിച്ച് പാലക്കാട് ഹോട്ടലിൽ ഇന്നലെ നടന്ന പാതിരാ റെയ്ഡിന് പിന്നാലെ വാക്ക് പോരുമായി റഹീമും വി ടി ബൽറാമും. വിഷയത്തിൽ എ.എ റഹീമിനെ ട്രോളി കോൺഗ്രസ് നേതാവ് വി.ടി ബല്‍റാം ആദ്യം രംഗത്ത് എത്തി. റെയ്ഡ് നടന്ന ഹോട്ടലിന് താഴെ ഉറക്കക്ഷീണത്തോടെ ഇരിക്കുന്ന റഹീമിന്റെ ചിത്രം പങ്കുവച്ചാണ് വി.ടി ബല്‍റാം പോസ്റ്റ് ഇട്ടിരിക്കുന്നത്.
റഹീം താടിക്ക് കൈകൊടുത്തിരിക്കുന്ന ചിത്രമാണ് ബല്‍റാം ഫേയ്സ്ബുക്കില്‍ പങ്കുവെച്ചത്. ദാറ്റ് അവസ്ഥ എന്ന കുറിപ്പിനൊപ്പമായിരുന്നു ഇത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം റഹീമിന്റെ മറുപടിയെത്തി. ഹലോ വി ടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ? എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.
ഏതാനും മിനിറ്റുകൾക്കുശേഷം ഇതിന് ബൽറാമിന്റെ മറുപടി വന്നു. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതൽ. സഖാവ് നീതു നീതു ജോൺസണന്റെ ഈ സ്നേഹത്തിന് മുന്നിൽ എനിക്ക് വാക്കുകളില്ല.’ എന്നായിരുന്നു റഹീമിന്റെ എ.ഐ നിർമിത ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.