Trending

ഉപജില്ല കലോത്സവം; 4 ഇനങ്ങളിലും ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ന് ഓവറോൾ കിരീടം

കൊടുവള്ളി ഉപജില്ലാ കലോത്സവത്തിൽ മത്സരം നടന്ന 4 ഇനങ്ങളിലും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓവറോൾ കിരീടം നേടി. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിലും ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിലും അറബിക് കലാമേളയിലും സംസ്‌കൃതം കലാമേളയിലും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളാണ് ഓവറോൾ ചാമ്പ്യൻമാർ.കൊടുവള്ളി ഉപജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാലയം പങ്കെടുത്ത നാല് ഇനങ്ങളിലും ഓവറോൾ നേടുന്നത്.ഓരോ ഇനങ്ങളിലും റെക്കോർഡ് പോയിന്റ് നേടിയാണ് സ്‌കൂൾ ഒന്നാമതെത്തിയത്. 57 ഇനങ്ങളിൽ 55 “എ” ഗ്രേഡും അതിൽ തന്നെ 22 ഇനങ്ങളിൽ ഒന്നാം സ്ഥാനവും ചക്കാലക്കൽ ഹൈസ്‌കൂൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 62 ഇനങ്ങളിൽ 55 ലും എ ഗ്രേഡ് നേടി. കലോൽസവത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികളെ സ്‌കൂൾ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു.
അനുമോദന യോഗത്തിൽ മാനേജർ പി കെ സുലൈമാൻ, പ്രിൻസിപ്പാൾ എം സിറാജുദ്ദീൻ,
ഹെഡ് മാസ്റ്റർ ശാന്തകുമാർ ടി. കെ ,പി ടി എ പ്രസിഡൻറ് സലിം മുട്ടാഞ്ചേരി, റിയാസ് ഖാൻ ,കലോത്സവം കൺവീനർ നിതിൻ സി കെ, ഷാജു പി കൃഷ്‌ണൻ ,എം പി ഫാസിൽ ,ഷെറിൻ സി ,ഹണിമോൾ പി ടി,എം പി ടി എ പ്രസിഡന്റ് എം എസ്‌ ഷെറിൻ എന്നിവർ സംസാരിച്ചു*

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!