Trending

ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെ; വെല്ലുവിളിയുമായി തോമസ് കെ തോമസ്

എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ്.രണ്ടു എംഎല്‍എമാരുടേയും തന്റെയും ആന്‍റണി രാജുവിന്‍റെ ഫോണും കൂടെ പരിശോധിക്കാൻ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു
രണ്ട് MLA മാരെ തനിക്ക് കക്ഷത്തിൽ വച്ച് പുഴുങ്ങി തിന്നാനാണോയെന്നാണ് തോമസ് കെ തോമസ് പരിഹസിച്ചത്. തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണ്. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. ഇക്കാര്യം പാർട്ടി ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് അജിത് പവാറിനോട് ആരും തിരക്കാത്തതെന്താണ്? പ്രഫുൽ പട്ടേലിനോടും അന്വേഷിക്കട്ടെ എന്നും തോമസ് കെ തോമസ് പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!