മുംബൈ: ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. പ്രത്യേക കോടതിയുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈകോടതി നടപടി. ജസ്റ്റിസ് രേവതി മൊഹിതെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.
അതേസമയം, മറ്റു കേസുകളുള്ളതിനാല്‍ ഛോട്ടാരാജന് ജയിലില്‍ തുടരേണ്ടി വരും. കഴിഞ്ഞ മേയ് മാസത്തിലാണ് കേസില്‍ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
2001 മേയ് നാലിനാണ് സെന്‍ട്രല്‍ മുംബൈയിലെ ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടല്‍ ഉടമ ജയ ഷെട്ടി ഹോട്ടലിന്റെ ഒന്നാം നിലയില്‍ വെച്ച് കൊല്ലപ്പെടുന്നത്.

