ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ചെത്തുകടവ് പുഴയോരത്തേക്കുള്ള ഭാഗം നവീകരിക്കുകയും, ആവശ്യമായ സ്ഥലം കൂടി ഏറ്റെടുക്കുകയും ചെയ്ത് സൗകര്യം വർദ്ധിപ്പിക്കണമെന്നും സിപിഐഎം കുന്ദമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം കുരിക്കത്തൂരിൽ സഖാക്കൾ യുസി മോഹനദാസൻ ചാത്തുക്കുട്ടി നഗറിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. പി.പി.ഷിനിൽ, ബാവ പുതുക്കുടി, ലിനി പി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി സുനിത രക്തസാക്ഷി പ്രമേയവും കെ.സുരേഷ്ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു .
എംഎം സുധീഷ്കുമാർ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
കോടിയേരി നഗറിൽ നടന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി ഷൈപു, പി ടി എ റഹിം എം എൽ എ,
എം കെ മോഹൻദാസ്, വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനവും, കലാസന്ധ്യയും അരങ്ങേറി. ടി യംനിധിൻനാഥ് സ്വാഗതവും പി ജൂണാർ നന്ദിയും പറഞ്ഞു.

