National

ചെന്നൈയില്‍ കനത്ത മഴ; പല നഗരങ്ങളും വെള്ളത്തില്‍; കണ്ട്രോള്‍ റൂമ് തുറന്നു; നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം

ചെന്നൈയില്‍ കനത്ത മഴ. പല നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നടന്‍ രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലുള്ള വില്ലയ്ക്ക് ചുറ്റും വെള്ളം കയറി. മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്. വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.ചെന്നൈയ്ക്ക് പുറമെ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയുണ്ട്.മഴ കനത്തതോടെ ചെന്നൈ സെന്‍ട്രല്‍- മൈസൂരു കാവേരി എക്‌സ്പ്രസ്സ് അടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. പല ട്രെയിനുകളും വഴി തിരിച്ചുവിടുകയും പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. പലയിടത്തും വൈദ്യതി ലഭ്യമല്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്തനങ്ങളിലേക്ക് മാറ്റാന്‍ 219 ബോട്ടുകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ കോര്‍പ്പറേഷന്‍ കണ്ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!