Trending

കട വരാന്തയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാരായ കെഎസ്ഇ ബി ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

കട വരാന്തയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം. ഓവർസിയർ ഉൾപ്പടെ മൂന്ന് ജീവനക്കാരുടെ ജാ​ഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് മരണപ്പെട്ട റിജാസിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് കേടായതിനെ തുടർന്ന് മഴ നനയാതിരിക്കാൻ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറി നിന്നപ്പോഴാണ് കെട്ടിടത്തിന്റെ തൂണിൽ നിന്നും ഷോക്കേറ്റ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസ് മരിച്ചത്. കഴിഞ്ഞ മെയ് 20നായിരുന്നു സംഭവം. തൂണിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് കടയുടമ ആരോപിച്ചിരുന്നു.

റിപ്പോർട്ടിൽ പറയുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ ധന സഹായം നൽകണമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് റിജാസിന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്നും കുടുംബം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!