Trending

ലിംഗനീതി ഉറപ്പാക്കുക എന്നത് ലക്ഷ്യം; വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ

വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ. ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സിനിമ , സീരിയൽ , നാടകം ഫാഷൻ തുടങ്ങി എല്ലാ മേഖലയിലും ബാധകമാക്കുമെന്നും വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ എടുത്തിട്ടുണ്ട് എന്നതടക്കമാണ് സർക്കാർ കോടതിയെ അറിയിക്കുക.

റിട്ട .ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാതിരുന്ന സർക്കാർ നിലപാടിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി നേരത്തെ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം ലഭിച്ചതിനു ശേഷം എടുത്ത കേസുകളുടെ എണ്ണം നടപടികൾ എന്നിവ പ്രത്യേക അന്വേഷണ സംഘം സർക്കാരിനു കൈമാറുകയും ,സർക്കാർ ഇക്കാര്യം ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കണമെന്നുമായിരുന്നു നിർദേശം.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!