കൊറോണ ലോകമാസകലം വ്യാപകമാവുന്ന പശ്്ചാത്തലത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള ഭൂരിഭാഗം വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലേയ്ക്കു് നേരിട്ടുള്ള സര്‍വീസുകളും യുഎഇ വഴി സൗദി അറേബ്യയിലേയ്ക്കുള്ള വിമാന സര്‍വീസുകളുമാണ് നിര്‍ത്തിയത്.
എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ, എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-ജിദ്ദ-റിയാദ്, നാസ് എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം സര്‍വ്വീസുകള്‍ ഞായറാഴ്ചയോടെ നിര്‍ത്തി.
ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂര്‍-ദോഹ സര്‍വീസും, എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കരിപ്പൂര്‍-കുവൈത്ത് സര്‍വ്വീസും നിര്‍ത്തി.
യുഎഇ, ഒമാന്‍, ബഹറൈന്‍ വഴി കരിപ്പൂരില്‍ നിന്നും സൗദിയിലേക്ക് പറന്നിരുന്ന കണക്ഷന് വിമാനങ്ങളും ഇതോടൊപ്പം നിര്‍ത്തി. ഇത്തിഹാദ് എയര്‍ ,എയര്‍ അറേബ്യ, ഒമാന്‍ എയര്‍ ,ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാന കമ്ബനികളാണ് കണക്ഷന് വിമാനങ്ങള്‍ നിര്‍ത്തിയത്.
ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ അറേബ്യ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്, സ്പൈസ്ജെറ്റ്, അബൂദാബി യിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഒമാനിലേക്കുള്ള ഒമാന്‍ എയര്‍ ,ബഹറൈനിലേക്കുള്ള ബഹറൈന്‍ എയര്‍ വിമാനങ്ങളാണ് കരിപ്പൂരില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്ബറുകളില്‍ ബന്ധപ്പെടാം-
എയര്‍ ഇന്ത്യ- 04832715646, 04832717749, 04832715005
എയര്‍ അറേബ്യ- 04832712500, 04832712571
ഒമാന്‍ എയര്‍- 04832716561, 04832716562
കത്തര്‍ എയര്‍- 04832715514, 04952369994
ഇന്‍ഡിഗോ- 04832715027, 04832715227
എത്തിഹാദ്- 04832715759
സൗദിയ- 04832712566, 04832713566
സ്പൈസ് ജെറ്റ്- 04832710547
ഗള്‍ഫ് എയര്‍- 8281143703
ഫ്ളൈ ദുബായ്- 9718903480
എയര്‍ കസ്റ്റംസ്- 04832712369
എമിഗ്രേഷന്‍- 04832717474

