News

കൊല്ലത്ത് ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍


കൊല്ലം: അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാനാണു രാവിലെ 9 മണിയോടെ കുട്ടി വീടിനടുത്തുള്ള കടയിലേക്കു പോയത്.പിന്നാലെ നടന്നെത്തിയ സ്ത്രീ കയ്യില്‍ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പൊലീസിനു മൊഴി നല്‍കി. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. ഇതിനിടെ കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവര്‍ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു.60 വയസ്സു തോന്നിക്കുന്ന ഇവര്‍ മലയാളവും തമിഴും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. ‘മയിലണ്ണന്‍’ എന്നയാളാണു തന്നെ ലോറിയില്‍ കൊണ്ടു വന്നതെന്നും ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പണം തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ അവര്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!