News

ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം;കുറ്റവാളികള്‍ക്കെതിരെ നടപടി വേണം -വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിംങ്ങിന്റെ ആത്മഹത്യക്ക് കാരണക്കാരായ അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ് ലം ചെറുവാടി ആവശ്യപ്പെട്ടു.
ജസ്പ്രീതിനേക്കാള്‍ ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലൂടെ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായത്. പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിച്ചാല്‍ മതിയെന്ന വംശീയ പരാമര്‍ശം പ്രബുദ്ധ കേരളത്തിന് അപമാനമാണ് .

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ എ.എം അബ്ദുല്‍മജീദ്, മുസ്തഫ പാലാഴി, ഇ.പി.അന്‍വര്‍ സാദത്ത് , മണ്ഡലം നേതാക്കളായ അയ്യൂബ് കുറ്റിച്ചിറ , അബ്ദുല്‍ ഗഫൂര്‍ ഇടിയങ്ങര എന്നിവര്‍ ജസ്പ്രീത് സിംങ്ങിന്റെ വസതി സന്ദര്‍ശിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!