
കുന്ദമംഗലം: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന്റെയും കെ.എ.ടി.എഫി ന്റെയും നേതൃത്വത്തിൽ അറബിക് അധ്യാപകർക്കുള്ള യാത്രയയപ്പ് യോഗവും അധ്യാപക സംഗമവും നടന്നു.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട്-വയനാട് മുസ്ലിം ഗേൾസ് വിദ്യഭ്യാസ ഓഫീസർ കെ.സുലൈഖ, പോലൂർ എ.എം.എൽ.പി സ്കൂൾ അധ്യാപിക കെ.പി. ബീവി, മക്കൂട്ടം എ.എം.യു.പി സ്കൂളിലെ കെ. പാത്തുമ്മ എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി.
കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിലും അറബിക് അധ്യാപക സാഹിത്യ മത്സരത്തിലും മികച്ച വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഡയറ്റ് സീനിയർ ലക്ചറർ എൻ. അബ്ദുറഹ്മാൻ, മുസ്ലിം വിദ്യ ഭ്യാസ ഓഫീസർ വി. ഷൗക്കത്തലി, കോംപ്ലക്സ് സെക്രട്ടറി ടി. മുഹമ്മദലി എന്നിവർ വിവിധ സെഷനുകളിലായി സംവദിച്ചു.
പി. ജമാലുദ്ദീ അധ്യക്ഷനായി.
മുൻ ഐ.എം.ഇ കീലത്ത് അബ്ദുറഹ്മാൻ, ബി.ആർ.സി ട്രയ്നർ പി.അബ്ദുന്നാസർ,എൻ.പി അബ്ദുറഷീദ്, പി. അബ്ദുൽ ബഷീർ, എൻ.പി ഹംസ മാസ്റ്റർ, ടി.പി.അബ്ദുസമദ്, കെ. മുഹമ്മദ് യാസിൻ, എൻ. ജാഫർ, ഇ. അബ്ദുൽ അസീസ്, പി. മുഹമ്മദ്, എം.കെ അബ്ദുറസാഖ്, എ.സി അഷ്റഫ്, ഇ. ഫൈസൽ, കെ.ടി ബുഷറ, പി.പി. ആമിന തുടങ്ങിയവർ സംസാരിച്ചു.
ചിത്രം ……
കുന്ദമംഗലം: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ്, കെ.എ.ടി.എഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഐ എം ജി സുലൈഖക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉപഹാരം സമർപ്പിക്കുന്നു

