
മാവൂർ: ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയും വ്യാപാരിയുമായിരുന്ന മഠത്തിലാം തൊടി സാമിക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക്.എം ധർമ്മജൻ ,എം.പി അബ്ദുൽ കരീം, വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരി, ഗിരീഷ് കമ്പളത്ത്, അനിൽ കുമാർ, ഉമ്മർ മാസ്റ്റർ പുനത്തിൽ, ഫൈസൽ ചിറ്റടി, ഉസ്മാൻ പുഞ്ചിരി എന്നിവർ പ്രസംഗിച്ചു. അഡ്വ: ഷമീം പക്സാൻ സ്വാഗതവും തടത്തിൽ മേത്തൽ കരീം നന്ദിയും പറഞ്ഞു.

