റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത കപ്പലുകള്‍ അപകടത്തില്‍ പെട്ട് 11 പേര്‍ മരിച്ചു. 64 ആളുകളെ കാണാതായതായും റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ യാത്രചെയ്തിരുന്ന കപ്പലുകളാണ് അപകടത്തില്‍പെട്ടത്. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ആദ്യത്തെ അപകടം. അപകടത്തില്‍പെട്ട നദിര്‍ എന്ന കപ്പലില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരായ റെസ്‌ക്യുഷിപ് അറിയിച്ചു. തുനീസിയയില്‍ നിന്ന് പുറപ്പെട്ടു എന്ന് കരുതുന്ന കപ്പലില്‍ നിന്ന് 51 പേരെ രക്ഷപ്പെടുത്തി. സിറിയ, ഈജിപ്റ്റ്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എന്‍.എച്ച്.സി.ആര്‍. അറിയിച്ചു.
ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച കപ്പലുകള്‍ അപകടത്തില്‍പെട്ടു; 11 പേര്‍ മരിച്ചു; 64 ആളുകളെ കാണാതായി

