GLOBAL International Trending

മൂന്നു ദിവസം മുന്‍പ് കാണാതായി; യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍; പുറത്തെടുത്തു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങില്‍ മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍. കാലെംപാങ് സ്വദേശി ഫരീദയെയാണു(45) വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നത്. വീട്ടില്‍ തയാറാക്കിയ ഭക്ഷണം വില്‍ക്കാനായി അങ്ങാടിയില്‍ പോയതായിരുന്നു അവര്‍. എന്നാല്‍ രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭര്‍ത്താവ് നോനി അയല്‍പക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാല്‍, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല.

തുടര്‍ന്നു നാട്ടുകാര്‍ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തില്‍ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോള്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഖബറടക്കിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!