ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നുസ്രത്തു സലാമ സ്റ്റുഡന്റസ് വിംഗ് പഠനോപകരണ വിതരണ പരിപാടിസംഘടിപ്പിച്ചു. ഞായർ വൈകീട്ട് 4 മണിയോടെ ദാറുൽ ഉലൂം മദ്രസയിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത് ചീഫ് ഇമാം &മെന്റർ ഓഫ് സ്റ്റുഡന്റസ് വിംഗ് സലീം സഖാഫി ചെറൂപ്പയാണ്.പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് സൽമാൻ കെ പി ആയിരുന്നു.അദ്ധ്യക്ഷനായി സംസാരിച്ചത് ഫിറോസ് മേലെടത് ആണ്.പഠനോപകരണ വിതരണ ഉദ്ഘാടനം എൻ കെ കോയ ഹാജി, എംപി അക്ബർ,ആസാദ് ടി കെ,മുനീർ കെസി,മുഹമ്മദ് മുസ്തഫ കരിംകുറയിൽ എന്നിവർ ആയിരുന്നു. ആശംസകൾ നേർന്നത് ഹാഫിള് അഹ്മദ് ഇഹ്സാൻ എംപി,ഉമ്മർ കെപി,ഷമീർ ബാബു,അബൂബക്കർ കന്നാറ്റിൽ ഡിംകാസ് തുടങ്ങിയവർ ആണ്. ഷമീർ മേലെടത് നന്ദിയും പറഞ്ഞു.
ചാത്തൻങ്കാവിൽ നുസ്രത്തു സലാമ സ്റ്റുഡന്റസ് വിംഗ് പഠനോപകരണ വിതരണ പരിപാടിസംഘടിപ്പിച്ചു

