Trending

കൊറിയന്‍ സൂപ്പര്‍താരം ഡോണ്‍ ലീയും യി ജുങ് ഹ്വായും വിവാഹിതരാകുന്നു

കൊറിയന്‍ സിനിമാലോകത്തെ ഡോണ്‍ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു.യി ജുങ് ഹ്വായാണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. അടുത്തമാസമായിരിക്കും വിവാഹം.

2016 മുതലാണ് ഡോണ്‍ ലീയും യി ജുങ് ഹ്വായും പ്രണയത്തിലായത്. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബിഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു. വധൂവരന്മാരുടെ തിരക്ക് മുന്‍നിര്‍ത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും വിവാഹം നടക്കുക.

ട്രെയിന്‍ റ്റു ബുസാന്‍, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ.ഏപ്രല്‍ 24-ന് ഡോണ്‍ലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ് പണിഷ്മെന്റ് ജപ്പാനില്‍ റിലീസ് ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!