Entertainment National Trending

നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന; താരത്തെ റോഡില്‍ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ ആരാധകരും പാഞ്ഞെത്തി

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. തമിഴ്‌നാട്ടില്‍ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ളയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. തിരുച്ചിറപ്പള്ളി-അരിയല്ലൂര്‍ ദേശീയ പാതയില്‍ തിരുച്ചിറപ്പള്ളിക്കുസമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

അതേസമയം അപ്രതീക്ഷിതമായ താരത്തെ റോഡില്‍ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ ആരാധകരും പാഞ്ഞെത്തി. മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനാണ് ഫ്ളയിങ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!