Entertainment Trending

രാജു ചേട്ടാ, നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ആടുജീവിതം സിനിമയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് നവ്യാനായര്‍

ആടുജീവിതം സിനിമയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് സിനിമാ താരം നവ്യാനായരുടെ ഫേസ്ബുക്കില്‍ പോസ്റ്റ്. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ് നവ്യനായര്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

ആടുജീവിതം..

ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ ..

പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു ..

രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരന്‍), നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകും വിധം അതിശയിപ്പിച്ചു. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ ..

ഹക്കീം ആയി ഗോകുല്‍ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീന്‍ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്‌മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആര്‍ റഹ്‌മാന്‍) നമസ്‌കരിക്കുന്നു..

മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതില്‍ നന്ദി. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!