National

ജയിലിലായതിന് ശേഷം കെജ്രിവാളിന്റെ ഭാരം നാലരക്കിലോ കുറഞ്ഞു; ആരോഗ്യനിലയില്‍ ആശങ്കയെന്ന് ആംആദ്മി;ആരോപണങ്ങള്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നതായി എ.എ.പി മന്ത്രി അതിഷി മര്‍ലേന. മാര്‍ച്ച് 21 ന് അറസ്റ്റിലായതിനുശേഷം നാലര കിലോ ഭാരം കുറഞ്ഞെന്ന് അതിഷി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഭാരം കുറയുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതായും അതിഷി എക്സില്‍ കുറിച്ച പോസ്റ്റില്‍ ആരോപിക്കുന്നു.

‘അരവിന്ദ് കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ 24 മണിക്കൂറും ജോലി ചെയ്യാറുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞു,’ അതിഷി ട്വീറ്റ് ചെയ്തു. ‘അരവിന്ദ് കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മാത്രമല്ല,ദൈവം പോലും ബി.ജെ.പിയോട് പൊറുക്കില്ല..അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം,ആരോപണങ്ങള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു. ജയിലില്‍ എത്തുമ്പോള്‍ കെജ്‌രിവാളിന്റെ ഭാരം 65 കിലോ ആയിരുന്നെന്നും ഇപ്പോഴും അത് അങ്ങനെയാണെന്നും അധികൃതര്‍ പറയുന്നു. കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രമേഹത്തിന്റെ അളവ് സാധാരണ നിലയിലാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!