kerala

വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പുല്‍പ്പള്ളി- മാനന്തവാടി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.തലനാരിഴ വ്യത്യാസത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിപരീതദിശയില്‍ നിന്ന് കാര്‍ വന്നത്.റോഡില്‍ ആനയെ കണ്ടതോടെ കാര്‍ സൈഡാക്കുകയായിരുന്നു. എന്നാല്‍ ആന നേരെ കാറിനടുത്തേക്ക് പോയി. ഇതോടെ കണ്ടുനിന്നവരെല്ലാം നിമിഷങ്ങളോളം പരിഭ്രാന്തിയിലായി. കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായതിനാലും, ആനയുടെ വളരെ അടുത്തായതിനാലും ആന ആക്രമിച്ചാല്‍ രക്ഷപ്പെടാൻ യാതൊരു മാര്‍ഗവുമില്ലെന്നത് വ്യക്തമാണ്.എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ തന്നെയാണ് കാര്‍ യാത്രികര്‍ക്ക് തുണയായതെന്ന് പറയാം. കാറിന് തൊട്ടടുത്തേക്ക് ആന പാഞ്ഞുചെന്നതോടെ കൂടി നിന്നവര്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇതോടെയാണ് കാര്‍ യാത്രികര്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!