Trending

തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങിയ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി. കാവനൂർ ഫ്‌ലോർ മില്ലിൽ തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്. അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളിൽ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി. അഗ്‌നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അഗ്‌നിരക്ഷാ ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ് ഓഫിസർമാരായ അബ്ദുൽ കരീം, സൈനുൽ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുൺലാൽ, ടി.അഖിൽ, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീർ, ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!