ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി ചൂലൂർ കുടും ബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിശീലനം. മൂന്നു ദിവസത്തെ പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനമാണ് ഇത്. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ., പാലിയേറ്റീവ് നഴ്സ് യമുന എന്നിവർ പ്രസംഗിച്ചു. ജോസ് പുളിമൂട്ടിൽ ക്ലാസ്സെടുത്തു. അബ്ബാസ്,ആശ പ്രവർത്തകരായ ബിന്ദു, നുസ്റത്ത് , എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. ഒരു വാർഡിൽ നിന്നും 2 ആളുകൾ വീതം 46 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം ആരംഭിച്ചു..

