GLOBAL International

ശമനമില്ലാതെ ആക്രമണം; നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍.

ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍. ശമനമില്ലാത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണ്. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്.

ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. ‘കഴിഞ്ഞ 100 ദിവസങ്ങളില്‍ ഉണ്ടായ വന്‍ നാശനഷടവും ജീവനുകളും കുടിയൊഴിപ്പിക്കലും പട്ടിണിയും മാനവികതയെ കളങ്കപ്പെടുത്തുന്നു. മാനുഷിക പ്രവര്‍ത്തനം ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നായി മാറിയിരിക്കുന്നു’, യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!