information

അറിയിപ്പുകള്‍

ലോകായുക്ത  സിറ്റിംഗ് ജനുവരി 23, 24 തീയതികളില്‍
കേരള ലോകായുക്ത ജനുവരി 23, 24 തീയതികളില്‍ കോഴിക്കോട് ലക്ഷദ്വീപ് കോര്‍ട്ട് ഹാളില്‍ സിറ്റിങ് നടത്തും. 23ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സിറ്റിഗും 24ന് ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീറിന്റെ സിംഗിള്‍ ബെഞ്ച്  സിറ്റിങ് ഉണ്ടായിരിക്കും. നിശ്ചിത ഫോറത്തിലുള്ള  പുതിയ പരാതികളും സിറ്റിങില്‍ സ്വീകരിക്കും.

ജില്ലയില്‍ സാമ്പത്തിക സര്‍വ്വേക്ക് തുടക്കം

ഏഴാമത് സാമ്പത്തികസര്‍വേക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസ് ഇത്തവണ പൂര്‍ണ്ണമായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് നടത്തുന്നത്. സി.എസ്.സി ഇ ഗവര്‍ണന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കാണ് സെന്‍സസിന്റെ ചുമതല. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ), ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡി.ഇ.എസ്) എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് സര്‍വെ നടക്കുന്നത്. വിവരശേഖരണത്തിനായി ജില്ലയില്‍ 1800 പേരെയാണ് നിയമിച്ചിട്ടുള്ളത്. ഡിഇഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, നീരത്ത് കുര്യന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുനില്‍ ദേവ്, സിഎസ്‌സി പ്രതിനിധികളായ ജഗന്‍ സാബു, കെ.പി വിക്രം, എം.കെ നിഗീഷ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റോട്കൂടി സൗജന്യ തൊഴിലധിഷ്ഠിത പരിശീലനംപട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ടാക്‌സ് സ്‌കാന്‍ എഡ്യുടെക്ക് പ്രൈവറ്റ് ലിമിറ്റഡ് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം സംഘടിപ്പിക്കുന്നു.  മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി പ്ലസ്ടു, ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് പങ്കെടുക്കാം. പരിശീലന പരിപാടിയില്‍ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. ടൈം മാനേജ്‌മെന്റ് കംമ്യൂണിക്കേഷന്‍ സ്‌കില്‍സ് , കമ്പ്യൂട്ടര്‍ സ്‌കില്‍സ്,      പ്രസന്റേഷന്‍, ഓഫീസ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് തുടങ്ങിയ വ്യസ്ത്യസ്ത വിഷയങ്ങളിലാണ് പരിശീലനം. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് പുഷ്പ ജംഗ്ഷന്‍ സമീപമുള്ള ടാക്‌സ് സ്‌കാന്‍ ട്രൈയിനിംഗ് സെന്ററിലാണ് ട്രെയിനിംഗ്. ഫോണ്‍- 04952370379.

ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം വരെ ഒ.പി സംവിധാനത്തിന് പ്രാധാന്യം – മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ ഉച്ചവരെയുള്ള ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തിരുവള്ളൂര്‍ സിഎച്ച്‌സി ഈവനിംഗ് ഒ.പി ഉദ്ഘാടനവും സമഗ്രമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

സംസ്ഥാനത്തെ ആശുപത്രികള്‍ മുഴുവന്‍ പരിഷ്‌ക്കരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ് .അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്. 1000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം വര്‍ധിപ്പിക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആറ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 17 കോടി 75 ലക്ഷത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ആണ് തിരുവള്ളൂര്‍ സിഎച്ച്‌സി വികസനത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടിക്ക് കൈമാറി.

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ എന്‍ ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയില്‍ സ്വാഗതം പറഞ്ഞു.

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ബാലന്‍, തോടന്നൂര്‍ ബ്ലോക്ക് ബിഡിഒ ജോബി സാലസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : ശാരീരിക പുന:രളവെടുപ്പ്  9 ന് 
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെട്ട്, അപ്പീലിലൂടെ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക പുന:രളവെടുപ്പ്  ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30-നു തിരുവനന്തപുരം പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും നേരത്തെ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച് ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന്  ഹാജരാവണം.  നിശ്ചിത തീയതിയില്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ഇനിയൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. .
ഒറ്റത്തവണ വെരിഫിക്കേഷന്‍ :  9 ലേക്ക് മാറ്റികേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജനുവരി എട്ടിന്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക (കാറ്റഗറി നമ്പര്‍ 007/2018) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ജനുവരി ഒന്‍പതിലേക്ക് മാറ്റിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല.
ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു
 കോഴിക്കോട് ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍  (കാറ്റഗറി നം. 197/18-എന്‍.സി.എ എസ്.സി)  (കാറ്റഗറി നം. 196/18-എന്‍.സി.എ മുസ്ലീം) തസ്തികകളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റിനായി  2019 ഡിസംബര്‍ 23, 28 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

റോഡ് സുരക്ഷാ വാരം ജനുവരി 11 മുതല്‍ 17 വരെ
ജില്ലയില്‍ റോഡ് സുരക്ഷ വാരം ജനുവരി 11 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടത്തും. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി അപകടമേഖല വിശകലനം ചെയ്ത് റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍ച്ചയായി വാഹന പരിശോധന നടത്തുകയും ചെയ്യും. റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ കൃത്യമായി സംഘടിപ്പിക്കും. ജില്ലയില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് യുവജനങ്ങളെ പങ്കാളികളാക്കി ട്രാഫിക് മാനേജ്‌മെന്റ് ക്ലബ്ബുകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉപകരണങ്ങളും  മാസ്‌ക്കും നല്‍കും. ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. 
യോഗത്തില്‍ സബ് കലക്ടര്‍ ജി പ്രിയങ്ക, ഡിവൈഎസ്പി (റൂറല്‍) കെ.എസ് ഷാജി, ഡി.സി.പി (കോഴിക്കോട് സിറ്റി) എ.കെ ജമാലുദ്ദീന്‍, എ.സി.പി (ട്രാഫിക്) പി ബിജുരാജ്, ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു, പി.എം ഷബീര്‍, പിഡബ്യൂഡി എ.ഇ വി.പി വിജയകൃഷ്ണന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (എന്‍.എച്ച് ബൈപ്പാസ്) എന്‍ വിനോദ് കുമാര്‍, നാറ്റ്പാക് പ്രോജക്ട് എഞ്ചിനീയര്‍ സെഹല്‍ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലെ  116 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍  നിന്ന്  ടെണ്ടര്‍  ക്ഷണിച്ചു.  ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2621612, 8281999298.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!