International

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി; തീരം വിടാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ജപ്പാനിലുണ്ടായ ഭൂകമ്പങ്ങള്‍ക്കു പിന്നാലെ സൂനാമി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി മുന്നറിയിപ്പ്. അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളായ ഇഷികാവ, നിഗാത, ടൊയാമ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഇഷികാവയിലേക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. വരുന്ന രണ്ട് മൂന്ന് ദിവസങ്ങളില്‍ ശക്തിയേറിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!