News

പുതുവത്സരത്തിൽ വേറിട്ട പ്രതിഷേധവുമായി എം.എസ്.ടി.എം വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ: പൗരത്വ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട്, പുതുവത്സരാഘോഷങ്ങൾക്ക് അവധി നൽകി, വേറിട്ട പ്രതിഷേധവുമായി പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻറ് സയൻസ് കോളേജ് വിദ്യാർത്ഥികൾ.

മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന പ്രതിജ്ഞയോടെ,കറുപ്പ് വസ്ത്രം ധരിച്ചാണ് വിദ്യാർത്ഥികൾ കാമ്പസിലെത്തിയത്. വിവിധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തി വൻ പ്രതിഷേധ പരിപാടികളാണ് നടന്നത്.

രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ, ഫാഷിസ്റ്റ് സർക്കാറിനെ വിദ്യാർത്ഥിത്വം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കാമ്പസിൽ നടന്നത്.

പരിപാടികൾക്ക് കോളേജ് യൂണിയൻ ചെയർമാൻ കെ.പി. ആസിഫ് അലി, യു.യു.സി റഈസ് കക്കൂത്ത്, ജന. സെക്രട്ടറി നബീൽ, ശബീബ് പൂപ്പലം, അസ്ലം എന്നിവർ നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!