മുംബൈ: ഗാസിയാബാദിലെ ഫസല്‍ഗഡില്‍ ചായയുണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ദമ്പതികളുടെ മകനാണ് ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീര്‍ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മില്‍ കലഹിക്കുകയായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ ധരംവീര്‍ മൂന്ന് നാലു തവണ മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തില്‍ കുത്തി. അതിനു ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു.
വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലുള്ള സുന്ദരിയുടെ മൃതദേഹമാണ് കണ്ടത്. ധരംവീറിനെ അറസ്റ്റ് ചെയ്തു.

