Announcements

അറിയിപ്പുകൾ

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചുസങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സെലന്‍സും ജില്ലാ നൈപുണ്യസമിതിയും സംയുക്തമായി ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്നീഷ്യന്‍’ സൗജന്യ പരിശീലനത്തിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത പ്ലസ് വണ്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778416796.ഗതാഗത നിയന്ത്രണംതങ്കമണി-നീലിവയില്‍-പ്രകാശ് റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 20)മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുളള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍, പൈനാവ് അറിയിച്ചു.കുട്ടികള്‍ക്ക് സാങ്കേതിക പരിശീലനംഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മൂന്ന് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന ഇലക്ട്രോണിക്‌സ് വര്‍ക്ക്‌ഷോപ്പും വിവിധ ഗ്രേഡ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍, അവയുടെ ഘടകങ്ങള്‍, റിപ്പയര്‍ സാങ്കേതികവിദ്യ എന്നിവയില്‍ പരിശീലന സെഷനുകളും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍:8921636122, 8289810279.ഗതാഗതം നിരോധിച്ചുചുള്ളിക്കാപറമ്പ് -കാവിലട റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പന്നിക്കോട് വഴി തിരിഞ്ഞു പോകേണ്ടതാണ്.പരസ്യ ലേലംതാമരശ്ശേരി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ നാല് പോലീസ് ക്വാട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി പരസ്യ ലേലം ക്ഷണിച്ചു. ഡിസംബർ 30 രാവിലെ 11 മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ പുനർലേല നടപടികൾ ആരംഭിക്കും. നിരത ദ്രവ്യം 6573 രൂപ. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ താമരശ്ശേരി പോലീസ് ഇൻസ്പെക്ടറുടെ പേരിൽ ഡിസംബർ 29 വൈകീട്ട് 5 മണിക്ക് മുൻപായി നൽകണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Announcements News

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു,
Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ പി എസ്‌ സി അറിയിപ്പ് 30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍
error: Protected Content !!