Kerala Trending

അരിത ബാബുവിന് അശ്ലീല വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

കായംകുളം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ കോള്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഷമീര്‍ (35) ആണ് അറസ്റ്റിലായത്.

കായംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാളെ കേസിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പിരിച്ചുവിടുകയായിരുന്നു.

വാട്‌സ്ആപ്പ് വഴിയായിരുന്നു അരിത ബാബുവിന് അശ്ലീല വീഡിയോ കോള്‍ ലഭിച്ചത്. അശ്ലീല ദൃശ്യങ്ങളും ഇതുവഴി അയച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തുന്ന വീഡിയോയും അയച്ചുകൊടുത്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!