ഐശ്വര്യറായിയും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന് പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. അഭിഷേകിന്റെ സഹോദരി ശ്വേത ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു. കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന് കുടുംബവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബച്ചന് കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുവത്രേ. എന്നാല്‍ വീട് ശ്വേതയ്ക്ക് നല്‍കാനാണ് ബച്ചന്റെ തീരുമാനം.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ?

