Entertainment

നയൻതാരയുടെ യാത്ര ഇനി മെയ്ബയിൽ; കോടികൾ വിലവരുന്ന പിറന്നാൾ സമ്മാനം നൽകിയത് ഭർത്താവ് വിഗ്നേഷ്‌ ശിവൻ

ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് കോടികൾ വിലയുള്ള വാഹനം പിറന്നാൾ സമ്മാനമായി നൽകി ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. മെഴ്‌സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബയാണ് വി​ഗ്നേഷ് സമ്മാനമായി നൽകിയത്. പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷം നയൻതാര തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.മെഴ്‌സിഡീസിന്റെ അത്യാഡംബര മോഡലായ മെയ്ബയുടെ ലോഗോയുടെ ചിത്രവും കുറിപ്പുമാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ‘അഴകിനെ’ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാൾ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ്ബയുടെ ഏത് മോഡലാണ് വിഗ്നേഷ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മെയ്ബയുടെ മൂന്ന് മോഡലുകളാണ് മെഴ്‌സിഡീസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്ന എസ്580 സെഡാൻ, വിദേശത്ത് നിർമിച്ചെത്തുന്ന എസ് 680 സെഡാൻ, ജി.എൽ.എസ് 600 എസ്.യു.വിയുമാണ് ഈ മെയ്ബ മോഡലുകൾ. 2.69 കോടി രൂപ മുതൽ 3.40 കോടി രൂപ വരെയാണ് മെയ്ബ മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!