മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. ആഗോള തലത്തില്‍ വരെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു വെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ വരുണ്‍ തിരോധാനത്തിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി സാക്ഷാല്‍ സേതുരാമയ്യര്‍ വന്നാലോ? എന്ന ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍ ഗ്രൂപ്പുകളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സേതുരാമയ്യര്‍ക്ക് മുന്പില് ഇരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ഒരു ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിന്റെ പോസ്റ്റര്‍ എന്ന പോലെ ഫാന്‍സുകാര്‍ പുറത്തിറക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘നമ്മള് അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

