National News

സ്ത്രീവിരുദ്ധപരാമർശം; മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

നടിമാർക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞു.വിജയ്‌യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു.സംഭവത്തിൽ തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖർ നടനെതിരേ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!