National News

ഡ്യൂട്ടിക്കെത്തിയത് ബനിയനും തോർത്തുമുടുത്ത്;യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

പൊലീസ് സ്റ്റേഷനിൽ ബനിയനും തോർത്തുമുടുത്ത് പൊലീസുകാരൻ പരാതി കേൾക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽവൈറൽ ആയതോടെ ഉത്തർപ്രദേശിൽ സബ് ഇൻസ്‌പെക്‌ടർക്ക് ട്രാൻസ്ഫർ.

കൊഖ്‌രാജ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സിന്ധ്യ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ രാം നരേൻ സിംഗിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം അന്വേഷിക്കുമെന്നും വിഷയം സിറത്തു സർക്കിൾ ഓഫീസർ അവധേഷ് വിശ്വകർമയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!