International

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറ്റിമുപ്പതിൽ അധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് അന്ന് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ നേപ്പാളിലെ ജജാർകോട്ട് ജില്ലയിലുള്ള റാമിഡൻഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!