National News

200 യൂണിറ്റ്സൗജന്യ വൈദ്യുതി, കെജി മുതൽ പിജിവരെ സൗജന്യ വിദ്യാഭ്യാസം; ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ഛത്തീസ്ഗഡിൽ വമ്പൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ് .200 യൂണിറ്റ്സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു .നെല്ല് ക്വിന്‍റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും.കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും.കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.അതിനിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉന്നമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വഴിത്തിരിവ്.കേസിൽഅറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇ.ഡി പറയുന്നു..കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇഡി വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!