കുന്ദമംഗലം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ഉംറതീർത്ഥാടനത്തിന് അവസരം ലഭിച്ചവർക്ക് യാത്രയയപ്പ് നൽകി കുന്ദമംഗലം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി . കുന്ദമംഗലം പഞ്ചായത്തിൽ നിന്നും രണ്ട് പേരാണ് സൗദി ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ ഉംറ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. മുസ്ലീം ലീഗിന്റെ 75ആം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ നിന്ന് 98 ആളുകളെയാണ് സൗദി ഗ്ലോബൽ കെഎംസിസി ഉംറ നിർവഹിക്കാനായി കൊണ്ടുപോവുന്നത്. ഈ മാസം എട്ടിനാണ് യാത്ര. ഉമ്രയ്ക്ക് പോകുന്ന 98 പേരുടേയും മുഴുവൻ ചെലവുകളും കെഎംസിസി വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അരിയിൽ അലവിക്ക് ചടങ്ങിൽ സ്വീകരണവും നൽകി. കുന്ദമംഗലം പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന ചടങ്ങ്മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എംസി.സി ജനറൽ സിക്രട്ടറിഷമീർ മുറിയ നാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ .യുസി രാമൻ, ഖാലിദ് കിളിമുണ്ട,അരിയിൽ മൊയ്തീൻ ഹാജി, ഒ.ഹുസൈൻ,എ കെ ഷൗക്കത്തലി, സംസാരിച്ചു.ഹാരീസ് കാരന്തൂർ സ്വാഗതം മൻസൂർ ചൂലാം വയൽ നന്ദിയും പറഞ്ഞു